ഞങ്ങള്‍ ചെയ്യുന്ന കാര്യങ്ങള്‍

  • ദക്ഷിണേന്ത്യയില്‍ എവിടെയെങ്കിലും കല്‍ക്കരി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന തെര്‍മല്‍ പ്ലാന്റ് തുടങ്ങുന്നതായി അറിയിപ്പുണ്ടായാല്‍ അതേക്കുറിച്ച് പ്രാദേശിക സമുഹത്തേയും, സര്‍ക്കാരേതര സംഘടനകളേയും അറിയിക്കലും, ആവശ്യപ്പെടുന്ന പക്ഷം ആ പ്ലാന്റിന്റെ ഇ.ഐ.എ യുമായി ബന്ധപ്പെട്ട പ്രമാണങ്ങള്‍ പങ്കിടലും.
  • വിദഗ്ദ്ധ സംഘത്തെ ഉപയോഗിച്ച് സാങ്കേതികമായി പരിസ്ഥിതി ആഘാത കണക്കെടുപ്പ് നടത്തി പ്രസ്തുത പ്ലാന്റുമായി ബന്ധപ്പെട്ട് കൈക്കൊള്ളാനിരിക്കുന്ന ആഘാത ലഘൂകരണ നടപടികളെക്കുറിച്ച് കണക്കെടുപ്പ് നടത്തല്‍. നിയമ, സാമ്പത്തിക, സാങ്കേതിക വിദഗ്ദ്ധര്‍ ഈ സംഘത്തില്‍ ഉണ്ടായിരിക്കും. ഇവരുടെ പഠന റിപ്പോര്‍ട്ട് സര്‍ക്കാരേതര സംഘടകള്‍ക്കും പ്രാദേശിക സമൂഹത്തിനും കൈമാറുക വഴി വരാനിരിക്കുന്ന അഥവാ നിലവിലുള്ള പ്ലാന്റിനെതിരെ പോരാടാന്‍ അവരെ സജ്ജരാക്കല്‍.
  • ഇ.ഐ.എ. പ്രക്രിയകളെക്കുറിച്ച് വിശദീകരിക്കുന്ന ലഘുപുസ്തകങ്ങളും, പോസ്റ്ററുകളും ഇംഗ്ലീഷ്, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ തുടങ്ങിയ ഭാഷകളില്‍ പ്രസിദ്ധീകരിച്ച് സര്‍ക്കാരേതര സംഘടനകളേയും, പ്രാദേശിക സമൂഹത്തേയും ബോധവല്‍ക്കരിക്കല്‍
  • ഇ.ഐ.എ. പ്രക്രിയയുടെ ഓരോ ഘട്ടത്തിലും സാധ്യമായ പ്രതിരോധ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ തെര്‍മല്‍ പ്ലാന്റു കാരണം പ്രശ്‌നബാധിതരായ വ്യക്തികളേയും സര്‍ക്കാരേതര സംഘടനകളേയും സജ്ജരാക്കല്‍
  • ദക്ഷിണേന്ത്യയിലെ തെര്‍മല്‍ പ്ലാന്റുകളെക്കുറിച്ചുള്ള വിവരങ്ങള്‍ അടങ്ങിയ, പത്രപ്രവര്‍ത്തകരും, ഗ്രാമ പ്രതിനിധികളും, പരിസ്ഥിതി പ്രവര്‍ത്തകരും ഉള്‍പ്പെടെ ആയിരത്തിലധികം വരിക്കാരുള്ള Stoppwatch പ്രതിമാസ ന്യൂസ് ലെറ്ററിന്റെ പ്രസിദ്ധീകരണം.